യൂട്യൂബ് നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
യൂട്യൂബില്‍ നോക്കി വീട്ടില്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി പുലിയംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം. ലോകനായകിയാണ് അമിത രക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലിയംപട്ടിയിലെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു പ്രസവം. പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ വച്ച് തന്നെ […]