ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ബിജെപി എംപി തേജസ്വി സൂര്യ; അന്വേഷണം
യാത്രക്കാരന് ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന സംഭവത്തില്‍ അന്വേഷണം. ഡിസംബര്‍ 10ന് ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് തുറന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈയും […]