നാടകീയ സംഭവങ്ങളെ തുടർന്ന് ഇറ്റലിയിലെ മിലാനില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന റയാൻ എയർ വിമാനം പാരീസില്‍ അടിയന്തര ലാൻഡിംഗ് നടത്തി.മിലാനില്‍ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനത്തിലെ ഒരു യാത്രക്കാരൻ പാസ്പോർട്ടിലെ പേജുകള്‍ കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു യാത്രക്കാരൻ പാസ്പോർട്ട് ശുചിമുറിയില്‍ കളയാൻ ശ്രമിക്കുകയും ചെയ്തു. രണ്ടുപേരുടെയും വിചിത്രമായ പെരുമാറ്റത്തെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. […]







