പാകിസ്ഥാനില്‍ കൂട്ടക്കൊല; വെടിവച്ച് കൊന്നത് ഇരുപത് പേരെ, ഏഴ് പേര്‍ക്ക് പരിക്ക്
ബലൂചിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ നടന്ന ആക്രമണത്തില്‍ 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍. ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അക്രമിസംഘം ആയുധങ്ങളുമായി ഖനിയിലെത്തി, തൊഴിലാളികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ‘പുലർച്ചെ ആയുധധാരികളായ ഒരു സംഘമാളുകള്‍ ഡുക്കി പ്രദേശത്തെ ജുനൈദ് കല്‍ക്കരി കമ്ബനി ഖനിയില്‍ ആക്രമണം നടത്തി. ഖനികള്‍ക്ക് നേരെ അവർ റോക്കറ്റുകളും […]