ആണവക്കരാർ അല്ലെങ്കില്‍ സൈനിക നടപടിയെന്ന ട്രംപിന്റെ ഭീഷണിയെ തള്ളുകയാണ് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. യുഎസിന്റെ താൽപ്പര്യങ്ങള്‍ ഇറാനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന് വഴങ്ങില്ലെന്ന് ഖമേനി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഖമേനിയുടെ ഈ പ്രഖ്യാപനം ഉണ്ടായത്. ആണവകരാർ സംബന്ധിച്ച് ഇറാനിലെ ഉന്നതാധികാരികള്‍ക്ക് കത്തെഴുതിയെന്നും, കരാറിന് സന്നദ്ധമാകാത്ത പക്ഷം സൈനികമായി ഇറാനെ നേരിടുമെന്നുമായിരുന്നു ഫോക്സ് ന്യൂസ് […]




