തായ്വാനില് തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകർന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിനുപിന്നാലെ തായ്വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലപ്പീൻസിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് […]






