വാഷിങ്ടണ്‍: ഇസ്രായേലുമായി യുദ്ധത്തിനിറങ്ങിയാല്‍ പരാജയപ്പെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ താക്കീത്. ഇസ്രായേല്‍ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടുതല്‍ യുദ്ധകപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി. ഇറാനെ പിന്തിരിപ്പിക്കാൻ നയതന്ത്ര നീക്കവും ഊർജിതമാണ്. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തില്‍ ഇറാൻ വിജയിക്കില്ലെന്നുമാണ് വൈറ്റ്ഹൗസില്‍ മാധ്യമ പ്രവർത്തകരുടെ […]







