കോട്ടയം നഗരത്തിൽ ഭിക്ഷാടനം; നാല് കുട്ടികളെ രക്ഷപ്പെടുത്തി
കോട്ടയത്ത് ഭിക്ഷാടനം നടത്തുകയായിരുന്ന നാല് കുട്ടികളെ രക്ഷപ്പെടുത്തി. കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തും, ഹോട്ടലിനു മുൻപിലും, സമീപത്തെ റോഡുകളിലും ഭിക്ഷാടനം നടത്തുന്നതിനിടെയാണ് മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട് വയസ് പ്രായമുള്ള നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളാണ് കുട്ടികൾ സംസാരിക്കുന്നത്. കുട്ടികളുടെ സമീപം മുതിർന്നവരും ഉണ്ടായിരുന്നുവെങ്കിലും ഇവർ രക്ഷിതാക്കളാണോ എന്നതിൽ വ്യക്തതയില്ല. ഓണ […]