പയ്യോളിയില്‍ നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; അസ്വാഭാവികതയെന്ന് കുടുംബം
കോഴിക്കോട് പയ്യോളിയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണന് ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ആര്‍ദ്ര ആത്മഹത്യ ചെയ്യാന്‍ തക്കതായ എന്തെങ്കിലും കാരണം ഉള്ളതായി […]







