കോഴിക്കോട് മെഡി. കോളേജിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം സഹിക്കാൻ വയ്യ
കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ സാമൂഹികവിരുദ്ധരുടെ ശല്യത്തിൽ പൊറുതിമുട്ടി ആശുപത്രി അധികൃതർ. നടപടി ആവശ്യപ്പെട്ട് സൂപ്രണ്ട് പൊലീസിനു കത്തു നൽകി. ആശുപത്രി കോംപൗണ്ട് കേന്ദ്രീകരിച്ച് വ്യാപകമായി രാത്രി ഇത്തരക്കാരുടെ ശല്യം വർധിച്ചിട്ടും പൊലീസ് നടപടി എടുക്കാൻ വൈകുന്ന സാഹചര്യത്തിലാണ് ആശുപത്രി പരിസരത്തെ 12 ഇടങ്ങൾ ചൂണ്ടിക്കാട്ടി സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തു നൽകിയിരിക്കുന്നത്. […]







