തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മദ്യലഹരിയില്‍ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ആലക്കോട് സ്വദേശികളായ അലക്സ്, ജോസ് (ഡ്രൈവര്‍) എന്നിവരാണ് അറസ്റ്റിലായത്. ഗോവിന്ദാപുരം സ്വദേശികളായ നാടോടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. നാട്ടിക ജെ കെ തിയേറ്ററിനടുത്ത് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. […]







