കലാമഹോത്സവത്തിന് തിരിതാണപ്പോള് കലാകിരീടം കണ്ണൂരിലേക്ക്. 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂര്‍ സ്വന്തമാക്കി. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്. സമാപനദിനമായ ഇന്ന് രാവിലെ മുതല്‍ മുന്നിട്ടുനിന്ന കോഴിക്കോടിന് പിന്നിലാക്കിയാണ് കണ്ണൂരിന്റെ കുതിപ്പ്. കോഴിക്കോടിന് 949ഉം മൂന്നാമതുള്ള പാലക്കാടിന് 938 പോയിന്റുമാണുള്ളത്. കണ്ണൂരിന്റെ നാലാം കിരീടമാണിത്. തൃശൂര്‍ […]







