അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് പരുക്കേറ്റത്. ഇവരുടെ ഇടതുകൈ ആക്രമണത്തിൽ ഒടിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് ഇവരെ പന്നി ആക്രമിച്ചത്. ചേമ്പിൻ കൂട്ടത്തിൽ നിന്നിരുന്ന പന്നി ഇവർക്ക് നേരെ ചാടുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഉടനെ തന്നെ ഇവരെ കോട്ടത്തറ […]







