മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടും മലയാള മാധ്യമങ്ങള്‍ എതിര്‍ത്തില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് കൂട്ടിച്ചേര്‍ത്ത ഗവര്‍ണര്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ മലയാള മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിച്ചു. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളോട് സംസാരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനായി പ്രത്യേക സമയം അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയില്ലെന്നാണ് ഗവര്‍ണറുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]







