‘അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു’, മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി സിഐയുടെ ആത്മഹത്യാകുറിപ്പ്
ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ മരിക്കുന്നതിന് മുന്നേയുള്ള കുറിപ്പില്‍ മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍. നവംബര്‍ 15ന് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐ ബിനു തോമസാണ് മേലുദ്യോഗസ്ഥന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2014ല്‍ പാലക്കാട് സര്‍വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. അന്ന് സിഐ ആയിരുന്ന ഉമേഷ് അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ […]







