ആദിവാസി യുവാവ് മധു മരിച്ചത് പോലീസ് കസ്റ്റഡിയിലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു മരിച്ചത് പോലീസ് കസ്റ്റഡിയിലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. കേസില്‍ രണ്ടു മജിസ്റ്റീരിയല്‍ അന്വേഷണങ്ങളാണ് നടന്നത്. മധു മരിച്ചത് പോലീസ് കസ്റ്റഡിയിലാണെന്ന് രണ്ടു റിപ്പോര്‍ട്ടുകളിലും പറയുന്നു. അതേസമയം കസ്റ്റഡിയില്‍ വെച്ച് മധുവിന് മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മധു കേസില്‍ വിചാരണ നടക്കുന്ന മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കി. […]