നരബലിക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില് വിട്ടു
ഇലന്തൂര് നരബലിക്കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില് വിട്ടു. മൂന്നു പ്രതികളെയും 12 ദിവസത്തേക്കാണ് കസ്റ്റഡിയില് വിട്ടിരിക്കുന്നത്. 12 ദിവസത്തേക്ക് കസ്റ്റഡിയില് വേണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. നരബലി കൂടാതെ പ്രതികള്ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോയെന്നും കൂടുതല് ആളുകളെ പത്തനംതിട്ടയില് എത്തിച്ചുവെന്ന വിവരത്തില് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയില് പോലീസ് പറയുന്നു. ഷാഫിയുടെ […]