നെയ്യാറ്റിന്കരയില് ജീവനൊടുക്കിയ വീട്ടമ്മ എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോണ്ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണമാണ് ആ കുറിപ്പിലുള്ളത്. ’മോനേ ഞാന് മരിക്കുകയാണ് ’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.വായ്പ വാഗ്ദാനം ചെയ്ത് ജോസ് ഫ്രാങ്ക്ളിന് തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചതായും, തുടര്ന്നും കടയിലെത്തി ശല്യപ്പെടുത്തിയതായും വീട്ടമ്മയുടെ ക്കുറിപ്പില് പറയുന്നു. […]







