നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; സിനിമ താരം അടക്കം രണ്ടു യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
വാഹനാപകടത്തിൽ സിനിമ-സീരിയൽ താരം അടക്കം രണ്ടു യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ-സീരിയൽ താരം അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. തൃശൂർ ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്കാണ് അപകടം നടന്നത്. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുകയായിരുന്ന കാർ റോഡിലെ കല്ലിൽ […]