വിഷസസ്യം തിന്ന് തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലെ ക്ഷീരകര്‍ഷകന്റെ അഞ്ചുപശുക്കള്‍ ചത്തുവെന്ന വാര്‍ത്ത കർഷകർക്ക് മാത്രമല്ല എല്ലാവരെയും വിഷമിപ്പിച്ചു ഒന്നാണ്. ബ്ലൂമിയ എന്ന വിഷസസ്യമാണ് കന്നുകാലികളുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കണ്ടുനില്‍ക്കാനാവാത്ത മരണവെപ്രാളമായിരിക്കും ബ്ലൂമിയ തിന്നുള്ള മരണങ്ങളില്‍ പശുക്കള്‍ പ്രകടിപ്പിക്കുക. പൂത്തു നില്ക്കുന്ന ബ്ലൂമിയ ചെടികള്‍ അധിക അളവില്‍ കഴിക്കുന്നതു വഴിയാണ് പശുക്കള്‍ക്കും ആടുകള്‍ക്കും വിഷബാധയേല്‍ക്കുന്നത്. […]




