തൃശൂർ പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. ആനയെ ഉടൻ തളച്ചു. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലിൽ ആനയെ ശാന്തമാക്കി. എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. പക്ഷേ കൂട്ടു വിലങ്ങുണ്ടായതിനാൽ വലിയ അപകടങ്ങൾ സംഭവിച്ചില്ല. ഇടഞ്ഞ മച്ചാട് ധർമനെ […]