തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തിലെ മാതാവിന്റെ തിരുസ്വരൂപത്തില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള കിരീടമാണ് സമര്‍പ്പിച്ചത്. മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി ഇന്ന് രാവിലെയാണ് കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് നേര്‍ച്ച നല്‍കിയത്. കഴിഞ്ഞയിടെ ലൂര്‍ദ് കത്തീഡ്രല്‍ തിരുനാളിന് ഇവിടെ എത്തിയപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു. ജനുവരി 17നാണ് […]







