അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്ന ജനുവരി 22ന് ‘ഡ്രൈ ഡേ’ ആചരിക്കാൻ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയാണ് ഇക്കാര്യം അറിയിച്ചത്. ഛത്തീസ്ഗഡിലെ ചന്ദ്ഖുരി ശ്രീരാമന്റെ മാതാപിതാക്കളുടെ ജന്മസ്ഥലമായത് തങ്ങളുടെ ഭാഗ്യമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വീടുകളില്‍ ദീപം തെളിയിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. […]







