അരിക്കൊമ്പനെ പിടികൂടുന്നതിനേക്കാള്‍ 301 കോളനിക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി
അരിക്കൊമ്പനെ മയക്കുവെടി വെച്ച് കൂട്ടിലടയ്ക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റു വഴികളുണ്ടോയെന്ന് വനംവകുപ്പിനോട് കോടതി ചോദിച്ചു. ഇതോടെ മിഷന് അരിക്കൊമ്പന് വൈകിയേക്കും. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. 301 കോളനിയിലെ […]







