കുണ്ടന്നൂരില്‍ ബാറിലുണ്ടായ വെടിവെപ്പ്; തോക്ക് അഭിഭാഷകന്റേതെന്ന് സ്ഥിരീകരണം
കൊച്ചി, കുണ്ടന്നൂരില്‍ ബുധനാഴ്ചയുണ്ടായ വെടിവെപ്പില്‍ ഉപയോഗിച്ചത് പിടിയിലായ അഭിഭാഷകന്റെ തോക്കെന്ന് സ്ഥിരീകരിച്ചു. തോക്കിന് ലൈസന്‍സുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറില്‍ വെടിവെപ്പുണ്ടായത്. ബാറില്‍നിന്ന് മദ്യപിച്ചവര്‍ പണം നല്കി മടങ്ങുന്നതിനിടെ തോക്ക് പുറത്തെടുത്ത് ഭിത്തിയിലേക്ക് വെടിവെയ്ക്കുകയായിരുന്നു. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് ബാര്‍ ജീവനക്കാര്‍ […]







