ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിയിലുള്ള പ്ലഷര്‍ നഷ്ടമായെന്നാണ് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നത്. ബാലഗോപാല്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ക്ക് പ്രീതി നഷ്ടമാകാന്‍ കാരണം. അതേസമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. മന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. […]







