ഇൻഡിഗോയ്ക്ക് സംഭവിച്ചത് DGCA ഓപ്പറേഷനൽ ഷെഡ്യൂളിനെ താളം തെറ്റിച്ചതോ
അതോ ജോര്‍ജ്ജ് സോറോസ് തന്ന പണിയോ
ദേശീയ തലത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവീസുകൾ വ്യാപകമായി റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ രാജ്യത്തെ വ്യോമയാന മേഖലയിൽ വൻ പ്രതിസന്ധി നേരിടുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി . കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് വിമാനങ്ങളാണ് മുടങ്ങിയത്. ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരാണ്. ഇൻഡിഗോയുടെ ഈ ഗുരുതര പ്രതിസന്ധിക്ക് പ്രധാന കാരണം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ […]





