പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നു. ആഗസ്റ്റ് 22ന് കേസ് സുപ്രീം കോടതി കേസ് പരിഗണിക്കുമെന്നാണ് കോടതി വെബ്സൈറ്റിൽ പറയുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് എസ്.എൻ.സി ലാവ്ലിൻ കേസ് വീണ്ടും കോടതിയിലെത്തുന്നത്. 2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. […]







