വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലുള്ള പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ബസുടമകൾ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. സ്വകാര്യ ബസുകളിൽനിന്ന് അമിത ടോൾ പിരിക്കുന്നതിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പരിഗണിച്ച കേസ് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ദേശീയപാത നിർമാണം പൂർത്തിയാക്കുന്നതിനുമുമ്പ് ടോൾ പിരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരണം കോടതി ആവശ്യപ്പെട്ടു. ഇത് […]







