സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത. അടുത്ത മാസത്തോടുകൂടി മദ്യത്തിന്റെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പിരിറ്റിന്റെ ലഭ്യതകുറവ് ഉള്‍പ്പടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വില കൂട്ടാന്‍ മദ്യകമ്പനികള്‍ മാസങ്ങള്‍ക്ക് മുന്നെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍ നിലവിലെ സാഹചര്യം കൂടി പരിഗണിച്ച് വിലവര്‍ദ്ധനവിന് തയ്യാറവും എന്നാണ് സൂചന. […]







