മുസഫര്‍നഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷവും ഉത്തര്‍പ്രദേശില്‍ വിദ്വേഷ പ്രചാരണം തുടര്‍ന്ന് ബിജെപിയും സംസ്ഥാന സര്‍ക്കാരും. ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കന്‍വര്‍യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന പൊലീസ് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫര്‍ നഗര്‍ പൊലീസിന്റെ ഉത്തരവിനെതിരെ ദേശീയതലത്തില്‍ വ്യാപക വിമര്ശമുയരവെയാണ് നിലപാട് കടുപ്പിച്ച് […]







