കഴിഞ്ഞ രണ്ടുവര്‍ഷത്തെക്കാള്‍ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ തൊഴിലില്ലായ്മ 10.05% ആണ്. മുൻമാസത്തേക്കാള്‍ 3 ശതമാനത്തോളം ആണ് തൊഴിലില്ലായ്മ വര്‍ധിച്ചത്. 2021 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമീണ മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. 10.82% ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ. […]