സാഹിത്യ വിമർശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റാണിപ്പോള്‍. ‘അകം’ സാംസ്കാരികവേദി ചെയർമാൻ, അങ്കണം സാംസ്കാരികവേദിയുടെ സ്ഥാപകരില്‍ […]