മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ് വന്നതില്‍ അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ് ബിനോ സംഭവം അന്വേഷിക്കും. തിരുവനന്തപുരത്തെ ഏജൻസിക്ക് ക്വട്ടേഷൻ നല്‍കിയതില്‍ കാലതാമസം വരുത്തിയെന്നാണ് സൂചന. ഓഗസ്റ്റ് 15-ന് മെഡല്‍ പ്രഖ്യാപിച്ചിട്ടും ക്വട്ടേഷൻ നടപടികള്‍ പൂർത്തിയാക്കിയത് ഒക്ടോബർ 23-നാണ്. രണ്ട് വർഷം മുൻപ് ഇതേ ഏജൻസി തയ്യാറാക്കിയ മെഡലുകളിലും തെറ്റുണ്ടായതായാണ് […]







