കോയമ്ബത്തൂരില്‍ സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയായ ശ്രുതിയുടെ ഭര്‍തൃമാതാവ് സെമ്ബകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചസെമ്ബകവല്ലി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശ്രുതിയുടെ അവസാന ശബ്ദസന്ദേശം സെമ്ബകവല്ലിക്കെതിരെയായിരുന്നു. സ്ത്രീധന പീഡനം മൂലമാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രുതിയുടെശബ്ദസംഭാഷണം .ശ്രുതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സെമ്ബകവല്ലി വിഷം കഴിച്ച് […]







