മഞ്ഞ് ഉരുകി ജലനിരപ്പ് ഉയർന്നതിന് പിന്നാലെ അണക്കെട്ട് തകർന്നു. റഷ്യയിലെ ഓറിണ്‍ബർഗ് മേഖലയിലാണ് സംഭവം. പർവ്വത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗമാണ് തകർന്നത്. ക്രമാതീതമായി മഞ്ഞ് ഉരുകിയതോടെ അപ്രതീക്ഷിത ജലപ്രവാഹമാണ് ഉറല്‍ നദിയിലുണ്ടായത്. ഇതാണ് മണ് നിർമ്മിതമായ അണക്കെട്ട് തകരാനിടയാക്കിയത്. വലിയ യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ തകർന്ന ഭാഗങ്ങള്‍ ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. […]







