അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാര്‍ നേരത്തെ തന്നെ കാനത്തെ വീട്ടിലെത്തിച്ചേര്‍ന്നിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരും കാനത്തിന്റെ വീട്ടിലുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിച്ച കാനത്തിന്റെ മൃതദേഹത്തില്‍ […]







