ഗുസ്തിതാരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ്‍സിങ്ങിനെതിരെ അനധികൃത ഖനന പരാതിയില്‍ ദേശീയ ഹരിതട്രിബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ഗോണ്ടാ ജില്ലയിലെ മൂന്ന് ഗ്രാമം കേന്ദ്രീകരിച്ച് ബ്രിജ്ഭൂഷണ് അനധികൃത ഖനനം നടത്തുന്നെന്നാണ് പരാതി. പരാതി പരിഗണിച്ച ജസ്റ്റിസ് അരുണ്‍കുമാര്‍ ത്യാഗി അധ്യക്ഷനായ ബെഞ്ച് പ്രഥമദൃഷ്ട്യാ പരിസ്ഥിതിക്ക് ഗുരുതരാഘാതമുണ്ടാക്കുന്ന കാര്യങ്ങളാണിതെന്ന് ചൂണ്ടിക്കാട്ടി വിശദ […]







