സംസ്ഥാനത്ത് താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി മഴ മാറി നിന്നതും മേഘങ്ങളുടെ കുറവുമാണ് ചൂട് കൂടാൻ കാരണം. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. 34 ഡിഗ്രി സെഷ്യല്‍സ് താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. 4.2 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. […]







