എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നെടുമ്പാശ്ശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് പുക ഉയരുന്ന സാഹചര്യത്തില്‍ തിരിച്ചിറക്കിയത്.രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി വിമാന ജീവനക്കാരെ അറിയിച്ചത്. […]







