വിദ്വേഷപ്രസംഗ വിവാദത്തിൽ പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഐഎം നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വി ശിവൻകുട്ടി. രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവൻ കുട്ടിയുടെ പ്രതികരണം. […]






