മുഖ്യമന്ത്രിക്കെതിരായുള്ള കെ.സുധാകരന്റെ വിവാദ പരാമര്‍ശം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കി എല്‍ഡിഎഫ്. ഇടത് മുന്നണി നേതാക്കള്‍ വിഷയം സജീവ ചര്‍ച്ചയാക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി നിരവധി നേതാക്കള്‍ രംഗത്ത് വന്നു. പരാമര്‍ശം പിന്‍വലിച്ചതുകൊണ്ട് തെറ്റായ പ്രവണത മാറില്ലെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ സുധാകരന് മറുപടി നല്‍കുമെന്നും മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരന് മലയാളികളെ ഒന്നാകെ […]






