ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. രജ്വ അൽ സെയ്ഫ് ആണ് വധു. ഇക്കാര്യം ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സൗദി അറേബ്യയിലെ റിയാദിലെ വധുവിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ‘ഇത്രയധികം സന്തോഷം ഉള്ളിലൊതുക്കാൻ സാധിക്കുമെന്ന് വിചാരിച്ചില്ല. എന്റെ മൂത്ത പുത്രൻ ഹുസൈൻ രാജകുമാരനും സുന്ദരിയായ വധു രജ്വക്കും ആശംസകൾ’- […]