ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 7 വിക്കറ്റ് ജയം. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഇന്നിംഗ്സായിരുന്നു രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ജയത്തോടെ രാജസ്ഥാന് പ്ലേഓഫ് ഏറെ കുറെ ഉറപ്പാക്കി. ടീമിന് ഇപ്പോള്‍ 16 പോയിന്റുണ്ട്. […]







