മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്ലാവതും വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായും വാർത്തകളുണ്ട്. 2004ലാണ് സെവാഗും ആരതിയും വിവാഹിതരായത്. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല. സെവാഗ് ആരതി ദമ്പതിമാർക്ക് രണ്ട് ആൺ കുട്ടികളുണ്ട്. […]