മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. ഗ്രീക്ക് – ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. എ ലീഗ് (ഓസ്ട്രേലിയ) ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. മെഡിക്കല്‍സ് ഒഴികെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ക്ലബ് വ്യക്തമാക്കി. ഗ്രീസില്‍ ജനിച്ച് ജിയാനു, […]







