മീനങ്ങാടി മൈലമ്പാടിയിൽ വീണ്ടും കടുവയിറങ്ങി. പൂളക്കടവ് സ്വദേശി ബാലന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കടിച്ചു പരിക്കേൽപ്പിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. പശുവിനെ വളർത്തലാണ് ഈ പ്രദേശത്തുള്ളവരുടെ പ്രധാന ജീവിതോപാധി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഈ പ്രദേശത്തുള്ളവരുടെ ദൈനംദിന ജീവിതം ദുസ്സഹമായി. പശുവിന്റെ […]




