സംസ്ഥാന വ്യാപകമായി അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാകാര വിതരണച്ചടങ്ങ് മാറ്റിവെച്ചു. സാംസ്കാരികമന്ത്രി വി.എൻ.വാസവന്റെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചടങ്ങുകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് […]







