പൊലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; കുറ്റപത്രം ഈ മാസം അവസാനം
ആലപ്പുഴയിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത കേസിന്റെ കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഡി സി ആര് ബി ഡിവൈ.എസ്.പി.യുടെ നേതൃത്ത്വത്തിലുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളവുകളുൾപ്പെടെ നിരവധി ശാസ്ത്രീയത്തെളിവുകളുടെ പരിശോധന വിവിധ ലാബുകളിലായി നടക്കുന്നുണ്ട്. പരിശോധനാ റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കും. […]







