കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഐസിയു ജീവനക്കാരനാണ് യുവതിയെ പീഡിപ്പിച്ചത്. ഈ സംഭവത്തില്‍ യുവതിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചുവെന്ന കേസിലായിരുന്നു ജീവനക്കാരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവാണെന്ന കാരണം പറഞ്ഞ് ഇവരെ കഴിഞ്ഞയാഴ്ച ജോലിയില്‍ തിരിച്ചെടുത്തു. ഇത് വിവാദമായതോടെയാണ് ഉത്തരവ് […]